ടി. നസിറുദ്ദീൻ പകരക്കാരനില്ലാത്ത നേതാവ് -വി.എൻ. വാസവൻ

കോട്ടയം: കേരളത്തിലെ വ്യാപാരികളെ ഒരു കുടിക്കീഴിൽ അണിനിരത്തിയതിനൊപ്പം അവകാശങ്ങൾക്കായി പോരാടിയിരുന്ന ടി. നസിറുദ്ദീൻ പകരക്കാരനില്ലാത്ത നേതാവായിരുന്നുവെന്ന്​ മന്ത്രി വി.എൻ. വാസവൻ. വ്യാപാരികളുടെ ഹൃദയങ്ങളിൽ മാത്രമല്ല ജനഹൃദയങ്ങളിലും അദ്ദേഹം സ്വാധീനം ചെലുത്തിയതായും മന്ത്രി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്​മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നസിറുദ്ദീന്‍റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.കെ. തോമസുകുട്ടി അധ്യക്ഷതവഹിച്ചു. തോമസ്​ ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, മുൻ സംസ്ഥാന ട്രഷറർ ടി.ഡി. ജോസഫ്, മുൻ എം.പി വക്കച്ചൻ മറ്റത്തിൽ എന്നിവർ അനുസ്​മരണ പ്രഭാഷണം നടത്തി. ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ട്രഷറർ പി.സി. അബ്ദുൽ ലത്തീഫ്, വൈസ്​ പ്രസിഡന്‍റപമാരായ വി.എ. മുജീബ്, മാത്യുചാക്കോ വെട്ടിയാങ്കൽ, സെക്രട്ടറിമാരായ കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ, വി.സി. ജോസഫ്, കെ.എ. വർഗീസ്​, ഫിലിപ് മാത്യു തരകൻ എന്നിവർ സംസാരിച്ചു. ചിത്രം....KTL T NASIRUDHEEN വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്​മരണം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.