ഈരാറ്റുപേട്ട: രാജ്യചരിത്രത്തിൽ കേട്ടുകേഴ്‌വിയില്ലാത്ത വിധിയാണ് അഹ്മദാബാദ് സ്ഫോടനക്കേസിൽ ഉണ്ടായിട്ടുള്ളതെന്ന് പോപുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി ഫൈസൽ ഫൈസി. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ ജയിലിൽ കഴിഞ്ഞിരുന്ന ആളുകളെപ്പോലും നീതിപൂർവമായ വിചാരണക്കുള്ള സാഹചര്യം അനുവദിക്കാതെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത് നീതിയുടെ പ്രത്യക്ഷ നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് ഈരാറ്റുപേട്ട ഡിവിഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫൈസൽ ഫൈസി. ഷിബിലി - ഷാദുലിയുടെ പിതാവ് പി.എസ്. അബ്ദുൽ കരീം, പി.എസ്. മാഹീൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ പ്രസിഡന്‍റുമാരായ എസ്.എം. ഷാഹിദ്, എം.എം. മുജീബ്, സെകട്ടറി ബഷീർ കെ.എ. ഹലീൽ തലപള്ളിൽ എന്നിവർ നേതൃതം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.