ചങ്ങനാശ്ശേരി: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സമര സംഗമം നടത്തി. മുനിസിപ്പൽ ജങ്ഷനിൽ നിയോജകമണ്ഡലം പ്രസിഡന്‍റ് സാബു മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഷീദ് ആരമല അധ്യക്ഷതവഹിച്ചു. പായിപ്പാട് പഞ്ചായത്ത് അംഗം മുബാഷ് മുഹമ്മദ് ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് എൻ.എ.എം സാലിഫ്, നിയോജകമണ്ഡലം ട്രഷറർ പി.എം. കബീർ, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ഹലീൽ റഹ്മാൻ, അഡ്വ. റിയാസ് മമ്മറാൻ, സജി കുമാർ, ഷംസ് വരിക്കാട്, കെ.പി. കൊന്താലം, ലത്തീഫ് ഓവേലി, കെന്യ ഷാഹുൽ, ടി.പി. ഷാജഹാൻ, അബ്ദുൽ അസീസ്, പി.ടി സലീം, ഇബ്രാഹിം പായിപ്പാട്, അബി മുതിരപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.