വാഴൂര്‍: കുട്ടികളുടെ ഗണിതശേഷി വികസനത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതന പദ്ധതിയായ മഞ്ചാടി കൂടാരത്തിൽ ഏതാനും കുട്ടികള്‍ക്കുകൂടി പ്രവേശനം നല്‍കുന്നു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നാല്, അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. സ്‌കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ട് നാല് മുതല്‍ 5.30 വരെയാണ് ക്ലാസുകള്‍. താല്‍പര്യമുള്ള രക്ഷിതാക്കള്‍ വാഴൂര്‍ പഞ്ചായത്ത് മിനി ഹാളില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചാടി കൂടാരത്തില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീകാന്ത് പി.തങ്കച്ചന്‍, മഞ്ചാടി കൂടാരം കോഓഡിനേറ്റര്‍ വി.പി. പുരുഷോത്തമന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9539367429.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.