കോവിഡ് സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

പാറത്തോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാർഥി-വിദ്യാർഥിനികളെയും പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. കിംഫ്ര ഫിലിം വിഡിയോ പാര്‍ക്ക് ചെയര്‍മാനായി നിയോഗിക്കപ്പെട്ട ജോര്‍ജ്കുട്ടി അഗസ്തിയെ അനുമോദിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തിനകം അധ്യക്ഷതവഹിച്ചു. സിന്ധു മോഹനന്‍, ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ഷേര്‍ലി വര്‍ഗീസ്, ടി.ജെ. മോഹനന്‍, സോഫി ജോസഫ്, കെ.പി. സുജീലന്‍, ഷാലിമ്മ ജെയിംസ്, ജോളി തോമസ്, കെ.കെ. ശശികുമാര്‍, ടി. രാജന്‍, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, കെ.എ. സിയാദ് , ബീന ജോസഫ്, ജിജി ഫിലിപ്, ആന്‍റണി മുട്ടത്തുകുന്നേല്‍, കെ.യു. അലിയാര്‍, സുമീന അലിയാര്‍, സെക്രട്ടറി എന്‍. അനൂപ്, റോജി ബേബി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.