രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു

കോട്ടയം: രോഗിയുമായി വന്ന ആംബുലൻസ് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടയിൽ മറിഞ്ഞു. രോഗി അദ്​ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട്​ 4.30ഓടെ എം.സി റോഡിൽ നാട്ടകം വില്ലേജ് ഓഫിസിന് സമീപമാണ് സംഭവം. പത്തനംതിട്ടയിൽനിന്ന്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസിന് മുന്നിൽപെട്ട ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും രോഗിക്കൊപ്പമുണ്ടായിരുന്ന ആൾക്കും നിസ്സാര പരിക്കേറ്റു. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.