ആനക്കയം-മഞ്ഞാവ് കുടിവെള്ള പദ്ധതി ഉദ്ഘാടനം

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാർഡിലെ ആനക്കയം-മഞ്ഞാവ് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതി യാഥാർഥ്യമായതോടെ മേഖലയിലെ കോളനി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. സുമേഷ് ആൻഡ്രൂസ്, എൻ.ടി. ശോഭന, ആന്‍റണി മാർട്ടിൻ ,ബ്ലോക്ക് പഞ്ചായത്ത്​ അംഗം മിനി സേതുനാഥ്, പഞ്ചായത്ത്​ അംഗങ്ങളായ ഐ.എസ്. രാമചന്ദ്രൻ ,ഗോപി പാറാം തോട്, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ, കുടിവെള്ള കമ്മിറ്റി ചെയർമാൻ പി. മോഹൻകുമാർ പൂഴികുന്നേൽ, കൺവീനർ ജയിംസ് വയലുങ്കൽ, ഉഷ പ്രകാശ്, വി.ആർ. രാജേഷ്, കെ. സേതുനാഥ്, ടി.എ. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. KTL VZR 3 Water |naguration ചിത്രവിവരണം ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാർഡിലെ ആനക്കയം-മഞ്ഞാവ് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.