കറവപ്പശു ജില്ലതല വിതരണോദ്ഘാടനം

കോട്ടയം: ജില്ല പഞ്ചായത്ത് 'സുഭിക്ഷ കേരളം 2021-22' പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ ജീവനോപാതി നഷ്ടപ്പെട്ട പട്ടികജാതി വനിതകൾക്കുള്ള കുറിച്ചിയിൽ നടന്നു. ജില്ലയിൽ പ്രളയകാലത്ത് ജോലി നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തിൽ വരുന്നവരാണ് പദ്ധതിയുടെ ഉപഭോക്താക്കൾ. ജില്ലയിൽ 11 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. രണ്ട് പശുക്കളെ വാങ്ങുന്നതിനായി 120,000 രൂപയാണ്. ​ചെലവ് വരുന്നത് ഇതിൽ 90,000 രൂപ ജില്ല പഞ്ചായത്ത് സബ്സിഡി നൽകിയാണ് പദ്ധതി നടപാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ മഞ്ജു സുജിത് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം പി.കെ വൈശാഖ്, ഗ്രാമപഞ്ചായത്ത്​ അംഗം ബിജു എസ്.മേനോൻ തുടങ്ങിയവർ പങ്കെടുത്തു. പടം KTL KARAVAPASSU പട്ടികജാതി വനിതകൾക്കുള്ള കറവപ്പശു വിതരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം കുറിച്ചിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി നിർവഹിച്ചു സംരംഭകത്വ സെമിനാർ കോട്ടയം: കേന്ദ്രസർക്കാറിന് കീഴിലുള്ള എം.എസ്.എം.ഇ ഡെവലപ്മെന്‍റ്​ ഇൻസ്റ്റിറ്റ്യൂട്ട് വൈക്കം നഗരസഭയുടെയും എൻ.യു.എൽ.എമ്മിന്‍റെറയും സഹകരണത്തോടെ ഏകദിന സംരംഭകത്വ സെമിനാർ നടത്തുന്നു. 23ന് രാവിലെ 9.30ന് വൈക്കം മുനിസിപ്പൽ ഹാളിലാണ് സെമിനാർ. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്, അഡ്രസ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ 8903195224 എന്നീ വാട്‌സ്അപ് നമ്പറിലോ 0487-2360536 എന്ന ഫോൺ നമ്പറിലോ athirasadhu@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണം. 50 പേർക്കാണ് അവസരം. ഉപഭോക്തൃ മുഖാമുഖം സംഘടിപ്പിച്ചു കോട്ടയം: ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്‍ കൊച്ചുറാണി സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ക്ഷീരവികസന വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് പദ്ധതി വിശദീകരിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത്​അംഗം അരവിന്ദാക്ഷൻ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, കാണക്കാരി ക്ഷീരസംഘം പ്രസിഡന്‍റ്​ പി.യു. മാത്യു, മാഞ്ഞൂർ ക്ഷീരവികസന ഓഫിസർ ശ്രീജ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പടം KTL govt model hss തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായി ക്ലാസ് മുറികൾ ശുചീകരിച്ച് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. കോട്ടയം ഗവ. മോഡൽ എച്ച്.എസ്.എസിൽനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.