ശതാബ്ദി നിറവിൽ കങ്ങഴ സെന്‍റ്​ തോമസ് എൽ.പി സ്‌കൂൾ

കങ്ങഴ: ആയിരങ്ങൾ ആദ്യക്ഷരം കുറിച്ച കങ്ങഴ സെന്‍റ്​ തോമസ് എൽ.പി സ്‌കൂളിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ശതാബ്ദി സ്മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും ആഘോഷവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പാരിഷ്ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മെത്രാപ്പൊലീത്ത യാക്കോബ് മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് എൻ. ജയരാജ് അധ്യക്ഷതവഹിക്കും. സെന്‍റ്​ തോമസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. അനി കുറിയാക്കോസ് മുൻ അധ്യാപകരെ ആദരിക്കും. ഫാ.പി.എം. മാണി പന്തനാലിൽ ഫണ്ട് സ്വീകരണം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.