കോട്ടയം: എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇന്ത്യൻ യുഗങ്ങളിലൂടെ' വിഷയത്തെ ആസ്പദമാക്കി ജില്ലതല ക്വിസ് മത്സരം എം.ഇ.എസ് ഗോൾഡൻ ജൂബിലി കോളജ് കോട്ടയത്ത് സംഘടിപ്പിച്ചു. കേരള വനം വകുപ്പ് വികസന കോർപറേഷൻ ചെയർപേഴ്സൻ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻജിനീയർ എം.എം. ഹനീഫ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി വിതരണം ചെയ്തു. മുപ്പതോളം കോളജ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അതുല്യ കാർത്തിക്, കൃഷ്ണപ്രിയ (കെ.ജി കോളജ് പാമ്പാടി) ജോയൽ ജോസഫ്, ജോസ് ദീപക് (എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്‍റർനാഷനൽ) രാജേഷ്, ബാസിൽ ബേബി (സെന്‍റ് മേരീസ് കോളജ് മണ്ണാർക്കാട്) തുടങ്ങിവർ സമ്മാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മാസ്റ്ററായി എം.ഇ.എസ് പബ്ലിക് സ്കൂൾ മുണ്ടക്കയം പ്രിൻസിപ്പൽ എം.എസ്. സുഭാഷ്, ജില്ല കോഓഡിനേറ്റർ ഷഹാസ് പറപ്പള്ളിൽ, യൂത്ത് വിങ് ജില്ല പ്രസിഡന്‍റ് ഷഹീം വിലങ്ങുപാറ, ജില്ല സെക്രട്ടറി റിഫാദ് സലാം, എം.ഇ.എസ് ഗോൾഡൻ ജൂബിലി കോളജ് ചെയർമാൻ നൂറുദ്ദീൻ മേത്തർ, പ്രിൻസിപ്പൽ രേഖ പി.ആർ. അൻസർ നജീബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.