കോളനി നിവാസികൾക്ക്​ ഭീഷണിയായി തേനീച്ചക്കൂട്ടം

ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിൽ ഇത്തിത്താനം പ്രദേശത്ത് ഭീഷണിയായി വൻതേനീച്ചക്കൂട്ടം. തൊഴിലുറപ്പ് തൊഴിലാളികൾ പ്രവൃത്തി ഏറ്റെടുത്ത തരിശുഭൂമി വൃത്തിയാക്കി വരുമ്പോഴാണ് തേനീച്ചക്കൂട്ടത്തെ കണ്ടെത്തിയത്. തൊഴിലാളികൾ ഭയന്ന് പ്രദേശത്തെ വൃത്തിയാക്കൽ നിർത്തിവെച്ചു. തേനീച്ചക്കൂട്ടത്തിന് ഒരു മതിലിനപ്പുറത്താണ്​ കോളനിയുള്ളത്​. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഇവ കൂട് കൂട്ടിയിരിക്കുന്നത് എന്നത് പ്രദേശവാസികളിൽ ഭീഷണിയുയർത്തുന്നു. ആളുകൾക്ക് അപകടമാകും മുമ്പ് ജനവാസമേഖലയിൽനിന്ന് അവയെ മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് മെംബർ ബി.ആർ. മഞ്ജീഷ് സ്ഥലത്ത് എത്തി വനംവകുപ്പിനെ വിവരം അറിയിച്ചു. KTL CHR 2 Kurichy തേനീച്ചക്കൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.