എരുമേലി: കണമല ഇറക്കത്തിൽ നിയന്ത്രണംതെറ്റിയ ലോറി വൈദ്യുതി തീണിലിടിച്ചുനിന്നു. കാലിത്തീറ്റയുമായി വന്ന ലോറിയാണ് നിരവധി അപകടങ്ങൾ നടക്കുന്ന കണമല അട്ടിവളവിൽ അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് ഡ്രൈവർ പറയുന്നു. വളവിൽ നിയന്ത്രണം വിട്ടതോടെ വലിയ കുഴിയിലേക്ക് വീഴാതെ എതിർവശത്തെ മൺതിട്ടയിലും വൈദ്യുതി പോസ്റ്റിലുമായി ഇടിച്ചുനിർത്തുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതി തൂണും കമ്പികളും ഒടിഞ്ഞ് റോഡിൽ വീണതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചിത്രം: അപകടത്തിൽപ്പെട്ട ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.