കോട്ടയം: ത്രിതല പഞ്ചായത്തുകളുടെ യോജിച്ച പ്രവർത്തനത്തിന് സഹായകമാകുന്ന നിലയിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെല്ലാം ശനിയാഴ്ച മുതൽ ഒരു കുടക്കീഴിൽ. ജില്ല പഞ്ചായത്ത്, 71 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, ആറു നഗരസഭകൾ എന്നിവയുടെ പ്രവർത്തനം ഇനിമുതൽ തദ്ദേശഭരണ വകുപ്പ് എന്ന ഒറ്റ വകുപ്പിന് കീഴിലാകും. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശഭരണ എൻജിനീയറിങ് വിഭാഗം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഏകീകൃത തദ്ദേശഭരണ വകുപ്പ് നിലവിൽ വരുന്നത്. തദ്ദേശഭരണ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ ഏകീകൃത വകുപ്പിന്‍റെ താൽക്കാലിക ജില്ല മേധാവിയാകും. എൽ.എസ്.ജി.ഡി ജില്ല കാര്യാലയമായി താൽക്കാലികമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പ്രവർത്തിക്കും. മറ്റ് തസ്തികകളും നിയമനങ്ങളും സംബന്ധിച്ച സ്ഥിരം സംവിധാനം ഉടൻ നിലവിൽ വരും. നിലവിൽ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന അഞ്ച് വകുപ്പുകളുടെ ജില്ല ഓഫിസുകൾ കലക്‌ടറേറ്റിൽ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ജില്ലയിൽ 2327 ജീവനക്കാർ ഏകീകൃത തദ്ദേശഭരണവകുപ്പിനു കീഴിൽ വരും. ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ 1209 ജീവനക്കാരും ഗ്രാമവികസന വകുപ്പിൽ 362 പേരും നഗര-ഗ്രാമ ആസൂത്രണവകുപ്പിൽ 35 പേരും തദ്ദേശഭരണ എൻജിനീയറിങ് വിഭാഗത്തിൽ 315 പേരും ആറു നഗരസഭകളിലായി 406 ജീവനക്കാരുമാണുള്ളത്. ഇവരെല്ലാം ഒറ്റ വകുപ്പിന് കീഴിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.