ദലിത് സമുദായ മുന്നണി ധർണ ഇന്ന്​

കോട്ടയം: സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സെല്‍ സ്വതന്ത്ര സംവിധാനമാക്കുക, എല്ലാ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സമ്പൂര്‍ണമായി നടപ്പാക്കുക, എല്ലാ മേഖലയിലും കേഡര്‍ സംവരണം നടപ്പാക്കുക, താൽക്കാലിക നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ ദലിത് സമുദായ മുന്നണി ശനിയാഴ്ച ജില്ല കലക്ടറേറ്റുകൾക്ക്​ മുന്നിൽ ധർണ നടത്തും. സംസ്ഥാനതല ഉദ്​ഘാടനം എറണാകുളം കലക്ടറേറ്റിന് മുന്നില്‍ ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യുമെന്ന്​ ​ഭാരവാഹികൾ വാർത്തസമ്മേളനത്തിലറിയിച്ചു. രാവിലെ 10 മുതല്‍ കോട്ടയം കലക്ട​റേറ്റിന് മുന്നില്‍ നടന്ന ധര്‍ണ ദലിത് വിമൻ കലക്ടീവ് ചെയര്‍പേഴ്‌സൻ കെ. വത്സകുമാരി ഉദ്ഘാടനം ചെയ്യും. കേരള ചേരമര്‍ സംഘം ചെയര്‍മാന്‍ എബി ആര്‍. നീലംപേരൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സണ്ണി എം. കപിക്കാട്, കെ. വത്സകുമാരി, തങ്കമ്മ ഫിലിപ്പ്, സുരേഷ് പി. തങ്കപ്പന്‍, എം.ഡി. തോമസ്, പി.പി. ജോയി, കെ.ജെ. ജോണ്‍, ഇ.കെ. വിജയകുമാര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.