ചങ്ങനാശ്ശേരി: കാര്‍ ബൈക്കിന് പിന്നിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് പോസ്റ്റിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്ക്. വാഴൂര്‍ റോഡില്‍ തെങ്ങണ കണ്ണവട്ടയില്‍ വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. ഫാത്തിമാപുരം കുളത്തുംമാട്ടില്‍ കെ.എ. അഫ്‌സാലുദ്ദീനാണ്(25) ഗുരുതര പരിക്കേറ്റത്. എസ്റ്റേറ്റ് പടിയില്‍ ടോംസ് പൈപ്പിലെ ജോലിക്കാരനായിരുന്ന അഫ്‌സാലുദ്ദീന്‍ കമ്പനി ആവശ്യത്തിനായി തെങ്ങണയിലേക്ക് വരുമ്പോള്‍ പിന്നിലെത്തിയ കാര്‍ ബൈക്കിന് പുറകിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തലക്കും ശരീരമാസകലവും ഗുരുതര പരിക്കേറ്റ അഫ്‌സാലുദ്ദീനെ ഇതേ കാറില്‍ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി രാത്രിയോടെ എറണാകുളം അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.