കാട്ടുമൃഗങ്ങളിൽനിന്ന് കർഷകരെ രക്ഷിക്കണം -ജോസ് കെ.മാണി

എലിക്കുളം: കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളിൽനിന്ന് കർഷകരെ രക്ഷിക്കാൻ വന്യജീവി നിയമം പൊളിച്ചെഴുതുവാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. എലിക്കുളം മണ്ഡലം തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു, ജില്ല പ്രസിഡന്‍റ്​ സണ്ണി തെക്കേടം, നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഫിലിപ് കുഴികുളം, സാജൻ തൊടുക, തോമസുകുട്ടി വട്ടയ്ക്കാട്ട്, പെണ്ണമ്മ ജോർജ്, പ്രദീപ് വലിയപറമ്പിൽ, ഷൈസ് കോഴിപ്പൂവനാനിക്കൽ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്‍റായി ജൂബിച്ചൻ ആനിത്തോട്ടത്തിനെ തെരഞ്ഞെടുത്തു. ഓഫിസ് ചാർജ് ജനറൽ സെക്രട്ടറിയായി ജിമ്മിച്ചൻ മണ്ഡപത്തിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജോണി പനച്ചിക്കൽ, ശ്രീധരകൈമൾ തകിടിയിൽ (വൈസ്​ പ്രസി), മോൻസി വളവനാൽ, വേണുഗോകുലം (സെക്ര), ജോമോൻ കൊല്ലംകൊമ്പിൽ(ഖജാ.). തെരഞ്ഞെടുപ്പിന് ടോണി കുന്നുംപുറം റിട്ടേണിങ് ഓഫിസറായിരുന്നു. KTL VZR 5 Jose.K.Mani MP ചിത്രവിവരണം കേരളകോൺഗ്രസ് എം എലിക്കുളം മണ്ഡലം തെരഞ്ഞെടുപ്പ് സമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.