റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾക്ക്​ തുടക്കം

p2 leeed കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഭാഗത്തെ റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാളത്തിലെ വൈദ്യുതീകരണ ജോലി ആരംഭിച്ചു. കോട്ടയം സ്​റ്റേഷനിലാണ്​ പണി​ തുടങ്ങിയത്​. കനത്ത ചൂടി​നെയും പൊടിയെയും വകവെക്കാതെയാണ്​ കോട്ടയം സ്​റ്റേഷനിൽ പണി പുരോഗമിക്കുന്നത്​. മാർച്ച്​ 31ന്​ മുമ്പ്​​ ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. പണി പൂർത്തിയാകുന്നതോടെ പ്ലാറ്റ്​ഫോമിന്​ നീളംകൂടും. ​​നാഗമ്പടം പാലത്തിനടുത്തുനിന്ന്​ പാളങ്ങൾക്ക് മുകളിലൂടെ​ സ്വകാര്യ ബസ്​സ്റ്റാൻഡി​ലേക്കുള്ള പഴയ നടപ്പാത പൊളിച്ചുമാറ്റി പുതിയത്​ പണിയുന്നുണ്ട്​​​. ഇതിനുള്ള ചട്ടക്കൂട്​ സ്ഥാപിച്ചു. നിലവിൽ മൂന്നു പ്ലാറ്റ്​​ഫോമുകളുള്ള സ്​റ്റേഷനിൽ നാലും അഞ്ചും പ്ലാറ്റ്​ഫോമുകളാണ്​ പുതുതായി പണിയുന്നത്​. ആറു ട്രാക്കുകളും സജ്ജീകരിച്ചിട്ടുണ്ട്​. ഒന്ന്​ ഗുഡ്​സ്​ വാഗണുകൾക്കായാണ്​. 600 മീറ്ററിലാണ്​ പാളം ഉയർത്തേണ്ടത്​. പുതിയ പാളം സ്ഥാപിച്ചപ്പോൾ പഴയ പാളം അൽപം താഴ്ചയിലാണ്​. ഈ വ്യത്യാസം നികത്തുന്നതിനാണ്​ പാളം ഉയർത്തുന്നത്​. രണ്ടാമത്തെ പാളം സ്ഥാപിക്കൽ കാരിത്താസ്​ ജങ്​ഷൻ മുതൽ സംക്രാന്തി വരെയും കുമാരനെല്ലൂർ മുതൽ കുടമാളൂർ ഗേറ്റ്​ വരെയും പൂർത്തിയായിട്ടുണ്ട്​. പണി നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. പകൽ ട്രെയിൻ ഗതാഗതം തടഞ്ഞാണ്​ പണി നടത്തുന്നത്​. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 17 കിലോമീറ്ററാണ്​ പാത ഇരട്ടിപ്പിക്കുന്നത്​. 2020ഓടെ പാത നിർമാണം പൂർത്തിയാക്കി ട്രെയിൻ ഗതാഗതം പൂർണമായി സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ജോലി ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെയാണ്​ കാര്യങ്ങൾ മാറിമറിഞ്ഞത്​. ............................പടം: DP.............................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.