പി.ആർ.ഡി.എസ് ആഘോഷ പരിപാടികൾക്ക് ഇന്ന് കൊടിയിറങ്ങും

തിരുവല്ല: പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുവിന്‍റെ144ാം ജന്മദിന ആഘോഷ പരിപാടികൾ ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധന നടന്നു. വൈകീട്ട് വിവിധ ശാഖകളിൽനിന്നുള്ള കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. വൈകീട്ട് ആചാര്യ കലാക്ഷേത്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഗുരുഗാനങ്ങൾ കോർത്തിണക്കിയ 'പന്തമൊഴക്കം' സംഗീത പരിപാടി അരങ്ങേറി. ശനിയാഴ്ച രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധനക്കുശേഷം ഗുരുകുല സമിതിയുടെയും ഹൈ കൗൺസിലിന്‍റെയും സംയുക്ത യോഗം. വൈകീട്ട്​ അഞ്ചിന്​ കൊടിയിറക്ക് നടത്തി ആഘോഷ പരിപാടികൾ സമാപിച്ചതായി പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.