സമസ്ത കൈത്താങ്ങ്​​ പദ്ധതി

ചങ്ങനാശ്ശേരി: സമസ്ത റേഞ്ച്​ യോഗവും സാധുക്കളെ സഹായിക്കുന്ന കൈത്താങ്ങ്​​ പദ്ധതിയും പി.എ. സുബൈർ മൗലവി ഉദ്​ഘാടനം ചെയ്തു. അബ്​ദുൽ ഗഫൂർ അൻവരി അധ്യക്ഷത വഹിച്ചു. മുഹമ്മദ്​ ദാരിമി, മുഹ്​യിദ്ദീൻ ബാഖവി, ടി.പി. ഷാജഹാൻ, ഷെരീഫ്​, വി.പി. സുബൈർ മൗലവി, ഹാഷിം മൗലവി, മുസ്തഫ സുഹരി, ബഷീർ മൗലവി, സക്കീർഹുസൈൻ മൗലവി, ഷിഹാബുദ്ദീൻ തങ്ങൾ, ഷെബീർ സഖാഫി, നൗഷാദ്​ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും കോട്ടയം: പുത്തനങ്ങാടി കുരിശുപള്ളി മുതൽ എരുത്തിയ്ക്കൽവരെ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ആറുവരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ: സ്പ്രിങ് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 5.30വരെ വൈദ്യുതി മുടങ്ങും. തെങ്ങണ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മോസ്കോ, അഴകത്തുപടി, എൻ.ഇ.എസ് ബ്ലോക്ക്, വക്കീൽ പടി, കരികണ്ടം, കിങ്സ് ബേക്കേഴ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുറിച്ചി: ഏനാചിറ, ആശാഭവൻ, കുന്നേൽ ചർച്ച് ടവർ, കുതിരപ്പടി, ചാലച്ചിറ, കല്ലുകടവ് നമ്പർ 1, കല്ലുകടവ്​ നമ്പർ 2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.