തലയോലപ്പറമ്പ്: പാലാംകടവിലെ 'സുൽത്താന്റെ തണലിലെ അഞ്ചുമണിക്കാറ്റ് വിശ്രമകേന്ദ്രം' ഫെബ്രുവരി 19ന് നാടിനു സമർപ്പിക്കും. വൈകീട്ട് നാലിന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ രാജ്യത്തിലെ ദിവാനായിരുന്ന വേലുത്തമ്പി ദളവ 1800കളുടെ തുടക്കത്തിൽ സ്ഥാപിച്ച മൂന്നു ചന്തകളിലൊന്നാണ് തലയോലപ്പറമ്പ് ചന്ത. ഈ ചന്തയിലേക്കുള്ള ചരക്കുകൾ വലിയ കേവുവള്ളത്തിലാണ് മൂവാറ്റുപുഴയാറിന്റെ തീരത്തെ പാലാംകടവിൽ എത്തിച്ചിരുന്നത്. പാലാംകടവിലേക്ക് ചരക്കുമായി വള്ളങ്ങളിൽ വരുന്നവർക്ക് ദിശ കാട്ടിയിരുന്നത് പാലാംകടവിലെ വിളക്കുമരമായിരുന്നു. വൈക്കം മുഹമ്മദ്ബഷീറിന്റെ ഒട്ടുമിക്ക കഥകളുടെയും പശ്ചാത്തലമായിരുന്നു പാലാംകടവ്. 10 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി യാഥാർഥ്യമാക്കുന്നത്. പടം: പാലാംകടവിലെ സുൽത്താന്റെ തണലിലെ അഞ്ചു മണിക്കാറ്റ് പുഴയോരവിശ്രമ കേന്ദ്രത്തിന്‍റെ അവസാന ഘട്ട നിർമാണം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ വർഗീസ് വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.