മേലുകാവ് പൊലീസിന്​ ഇനി 'ഗൂർഖ' കുതിപ്പ്​

ഈരാറ്റുപേട്ട: ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാൻ കേരള പൊലീസ് വാങ്ങിയ ഫോഴ്‌സ് കമ്പനിയുടെ ഗൂര്‍ഖ ജീപ്പുകളിലൊന്ന് മേലുകാവ് പൊലീസ് സ്‌റ്റേഷന്‍ മുറ്റത്തെത്തി. ജില്ലയില്‍ കോട്ടയം ഈസ്റ്റ്, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് തുടങ്ങിയ സ്​റ്റേഷനുകള്‍ക്കാണ് നിലവില്‍ ഗൂര്‍ഖ ജീപ്പ് അനുവദിച്ചത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാം. മുമ്പ് മഹീന്ദ്രയുടെ ഓഫ്​ റോഡ് വാഹനങ്ങള്‍ പൊലീസിന്റെ ആവശ്യങ്ങള്‍ക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഫോഴ്‌സിന്റെ ഗൂര്‍ഖ 4x4 വാഹനങ്ങള്‍ വാങ്ങുന്നത്. പുറത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന സ്‌നോര്‍ക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റാണ്. എപ്പോള്‍ വേണമെങ്കിലും ബോണറ്റ് ഉയരത്തില്‍ വെള്ളത്തിലൂടെ ഓടാന്‍ ഈ സ്‌നോര്‍ക്കല്‍ തുണയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.