ഇന്ത്യ മത-ഭാഷ-സാംസ്‌കാരിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യസംരക്ഷണം അവകാശപ്പെട്ട രാജ്യം -ഇ.എം. അബ്ദുൽ റഹ്​മാന്‍

കോട്ടയം: ഇന്ത്യ മത-ഭാഷ-സാംസ്‌കാരിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായ സംരക്ഷണം അവകാശപ്പെട്ട രാജ്യമാണെന്നും അത് ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുൽ റഹ്​മാന്‍. പോപുലര്‍ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയില്‍ പോപുലര്‍ ഫ്രണ്ട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യവരുമാനത്തിന്റെ 95 ശതമാനവും കോര്‍പറേറ്റുകള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. മുതലാളിത്ത കോര്‍പറേറ്റ് സാമ്പത്തിക ചൂഷണത്തിലേക്കാണ് രാജ്യം കടന്നുപോകുന്നത്. ഭൂരിപക്ഷത്തിന്റെ ഭരണം ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കലല്ല ജനാധിപത്യം. ഭൂരിപക്ഷാധിപത്യ രാജ്യമല്ല, ജനാധിപത്യ രാജ്യമാണ് നമുക്ക് വേണ്ടത്. ഈ രാജ്യത്തെ റിപ്പബ്ലിക്, സ്വാതന്ത്ര്യം, മതേതരത്വം എന്ന സങ്കല്‍പത്തെ അട്ടിമറിച്ചുകൊണ്ടുള്ള നീക്കമാണ് ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്നത്. യൂനിറ്റി മീറ്റില്‍ ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുൽറഹ്​മാന്‍ സല്യൂട്ട് സ്വീകരിച്ചു. പോപുലര്‍ ഫ്രണ്ട് ഈസ്റ്റ് ജില്ല പ്രസിഡന്റ് സുനീര്‍ മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. വെസ്റ്റ് ജില്ല പ്രസിഡന്റ് അബ്ദുല്‍ വഹാബ്, എസ്​.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, കാമ്പസ് ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്റ് കെ.എച്ച്. അബ്ദുല്‍ ഹാദി, പോപുലര്‍ ഫ്രണ്ട് എറണാകുളം സോണല്‍ സെക്രട്ടറി എം.എച്ച്. ഷിഹാസ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ല പ്രസിഡന്റ് അന്‍സാരി മൗലവി ബാഖവി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് നേതാക്കളായ സുമയ്യ സാജിദ്, സൗമി നവാസ്, പോപുലര്‍ ഫ്രണ്ട് ജില്ല സെക്രട്ടറിമാരായ ടി.എസ്​. സൈനുദ്ദീന്‍, കെ.എം. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പടം: DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.