സമഗ്ര വികസന രേഖ: കുറിച്ചി പഞ്ചായത്തിൽ ആസൂത്രണ യോഗം

ചങ്ങനാശ്ശേരി: 2022 - 27 വർഷത്തേക്കുള്ള പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്​ കുറിച്ചിയിൽ സമഗ്ര വികസന രേഖ തയാറാക്കുന്നു. യോഗം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, ജില്ല പഞ്ചായത്തംഗം പി.കെ. വൈശാഖ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലമ്മ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ഡി. സുഗതൻ, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രീത കുമാരി, ഡോ. പി.കെ. പത്മകുമാർ, മെഡിക്കൽ ഓഫിസർ ഡോ. ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.