പത്തനംതിട്ട: സരസകവി മൂലൂർ സ്മാരക സമിതി ആഭിമുഖ്യത്തിൽ മൂലൂർ എസ്. പത്മനാഭ പണിക്കരുടെ സ്മരണക്കായി നൽകിവരുന്ന 36ാമത് മൂലൂർ അവാർഡിന് കവി ഡി. അനിൽകുമാർ അർഹനായി. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം സ്വദേശിയായ ഡി. അനിൽകുമാറിന്റെ അവിയങ്കോര എന്ന കവിത സമാഹാരമാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന നവാഗതർക്കായുള്ള എട്ടാമത് മൂലൂർ പുരസ്‌കാരം കോഴിക്കോട് സ്വദേശി ജിബിൻ എബ്രഹാമിന്റെ ബുദ്ധന്റെ മകൾ എന്ന കവിതക്ക് ലഭിച്ചു. ഡോ. പി.ടി. അനു, ഡോ. എം.എസ്. പോൾ, പ്രഫ. ഡി. പ്രസാദ് എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 153ാംമത് മൂലൂർ ജയന്തി ദിനമായ മാർച്ച് ഒന്നിന് വൈകീട്ട് 3.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ (കേരളവർമ സൗധം) ചേരുന്ന സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് അവാർഡുകൾ നൽകും. വാർത്തസമ്മേളനത്തിൽ മൂലൂർ സ്മാരക കമ്മിറ്റി ചെയർമാൻ കെ.സി. രാജഗോപാലൻ, സരസകവി മൂലൂർ സ്മാരക സമിതി സെക്രട്ടറി വി. വിനോദ്, അവാർഡ് നിർണയ സമിതി അംഗം പ്രഫ. ഡി. പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.