പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വലയിലാക്കി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ വീട്ടിൽ നിസാം എന്ന് വിളിക്കുന്ന കെ.ജെ. നിസാമുദ്ദീനാണ് (20) അറസ്റ്റിലായത്. ഈമാസം 15ന് പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ കുട്ടിയെ കാമുകന്റെ സുഹൃത്തിന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിക്ക് ആവശ്യമായ കൗൺസലിങ് നൽകി വിശദമായി ചോദിച്ചപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. 15 ന് അമ്മയ്ക്കും സഹോദരനുമൊപ്പം എരുമേലി സ്റ്റാൻഡിലെത്തിയ പെൺകുട്ടി അമ്മയോട് വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോയി എന്ന മാതാവിന്റെ മൊഴിയനുസരിച്ചാണ് വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് യുവാവിന്റെ കൂട്ടുകാരിയുടെ ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയിൽ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. 2019 ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. മൂന്ന് വർഷത്തിനിടെ പലയിടങ്ങളിൽ വെച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി തെളിഞ്ഞു. പൊലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധന നടത്തിക്കുകയും തുടർന്ന് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി മൊഴിയെടുപ്പിക്കുകയും ചെയ്തു. തുടർന്ന് യുവാവിനെ സ്റ്റേഷനിൽ വരുത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. ബുധനാഴ്ച വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ, മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ അച്ചൻകുഞ്ഞ്, എസ്.സി.പി. ആശ ഗോപാലകൃഷ്ണൻ, സി.പി.ഒ മാരായ സലിം, സോണിമോൻ, സലാം, സുനിൽ കുമാർ, നെബുമുഹമ്മദ് എന്നിവരാണുണ്ടായിരുന്നത്. ഫോട്ടോ: PTG71nisamudeen പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയത്തിൽ കുടുക്കി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നിസാമുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.