പൊൻകുന്നം: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോക്ക് പൂർണ പിന്തുണ നൽകാൻ എൻ.സി.പി സംസ്ഥാന ഭാരവാഹികളുടെ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. നേതൃത്വത്തിൽ ഭിന്നതയുണ്ടെന്ന വാർത്തകളെത്തുടർന്നും ചില പാർട്ടിവിരുദ്ധ പ്രസ്താവനയുടെ അടിസ്ഥാനത്തിലുമാണ് ഓൺലൈനിൽ അടിയന്തരയോഗം ചേർന്നത്. കോർപറേഷനിലെ അടക്കമുള്ള വിവിധ നിയമനങ്ങൾ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി വിശദമായി ചർച്ച ചെയ്തത് ഒറ്റക്കെട്ടായി അംഗീകരിച്ചതാണെന്നും യോഗം വിലയിരുത്തി. പാർട്ടിവിരുദ്ധ പ്രസ്താവനകൾ മാധ്യമങ്ങൾക്ക് നൽകി സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ആരു നടത്തിയാലും ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം തീരുമാനിച്ചു. പി.സി . ചാക്കോയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റ ക്കെട്ടാണെന്നും ആവേശകരമായ വളർച്ചയാണ് പാർട്ടി സംസ്ഥാനത്ത് കാഴ്ചവെക്കുന്നതെന്നും യോഗം വിലയിരുത്തി. വിഭാഗീയ ശ്രമങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തണമെന്നും ഇത്തരക്കാർക്കെതിരെ നടപടി അനിവാര്യമാണെന്നും യോഗം ഐകകണ്ഠ്യേന ആവശ്യപ്പെട്ടു . ഇതിനായി സംസ്ഥാന പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി. ദേശീയ പ്രസിഡന്റ് ശരത് പവാറുമായി ഇക്കാര്യത്തിൽ പി.സി. ചാക്കോ ഉടൻ കൂടിക്കാഴ്ച നടത്തും. മണ്ഡലം കമ്മിറ്റികളുടെ രൂപവത്കരണം, ബ്ലോക്ക് മണ്ഡലം ഓഫിസുകളുടെ ഉദ്ഘാടനം, അംഗത്വ വിതരണ കാമ്പയിൻ തുടങ്ങിയവയും യോഗം ചർച്ചചെയ്തു. കെ-റെയിൽ പദ്ധതിക്കുള്ള പിന്തുണ യോഗം ആവർത്തിച്ചു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. സുരേഷ്ബാബു, പി.കെ. രാജൻ മാസ്റ്റർ, ലതിക സുഭാഷ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ, ജനറൽ സെക്രട്ടറിമാരായ വി.ജി. രവീന്ദ്രൻ, പ്രഫ. ജോബ് കാട്ടൂർ, എം. അലിക്കോയ തുടങ്ങിയവർ ഉൾപ്പെടെ 35 സംസ്ഥാന ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.