മൂന്നിലവ്: പാറമട ലോബിയുടെ ഒത്താശയോടെ കേരള കോൺഗ്രസിൻെറ ഒരു പഞ്ചായത്ത് അംഗത്തെ വിലക്കെടുത്ത ജോസ് കെ.മാണി വിഭാഗത്തിൻെറ മൂന്നിലവ് പഞ്ചായത്ത് ഭരണം അട്ടിമറിക്കാം എന്ന വ്യാമോഹം വിലപ്പോകില്ലെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരള കോൺഗ്രസ് പ്രധിനിധികളായ മൂന്നിലവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മായ അലക്സ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാന്‍റിമോൾ സാം എന്നിവരെ സന്ദർശിച്ചശേഷം മൂന്നിലവിൽ സംസാരിക്കുകയായിരുന്നു സജി. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചശേഷം യു.ഡി.എഫിനെ വഞ്ചിച്ച് കൂറുമാറിയ അംഗത്തിനെതിരെ നിയമനടപടി സ്വീകരിച്ച് അംഗത്വം റദ്ദാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും സജി അറിയിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്‍റ് ജോർജ് പുളിങ്കാട്, നേതാക്കളായ റെജി കുര്യക്കോസ് മീറ്റത്താനി, ജോബി ജേക്കബ് നബുടാകത്ത്, ബിജു ജോസഫ് വടക്കേചിറയാത്ത്, സിൽജോ കോമരത്താംകുന്നേൽ, ജോജി കുര്യാക്കോസ് കരോട്ട് പുത്തൻപുരക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ.പി.സി.സിയുടെ 137രൂപ ചലഞ്ച് കോട്ടയം: കോൺഗ്രസ് 137ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കെ.പി.സി.സി നടത്തുന്ന 137 രൂപ ചലഞ്ചിലേക്ക് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 5000 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാറിൻെറ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്നും ഐ.എൻ.ടി.യു.സി അറിയിച്ചു. ജില്ല പ്രസിഡന്‍റ് ഫിലിപ് ജോസഫിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി സാബു പുതുപ്പറമ്പിൽ, ജില്ല ഭാരവാഹികളായ എം.എൻ. ദിവാകരൻ നായർ, ജിജി പോത്തൻ, രാജൻ കൊല്ലംപറമ്പിൽ, കെ.എ. മുഹമ്മദ് ബഷീർ, നാസർ, സിബി വാഴൂർ, ദീപ ജേക്കബ്, കെ.കെ. പ്രേംകുമാർ, സഖറിയാസ് സേവ്യർ, പി.വി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.