കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണം -വി.ജെ. ലാലി

ചങ്ങനാശ്ശേരി: ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുന്ന കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സർക്കാർ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ആവശ്യപ്പെട്ടു. ലൈനിനുവേണ്ടി 25-40 മീറ്റര്‍ വീതിയില്‍ കല്ലിടുന്നതി‍ൻെറ ഇരുവശവും 100 മീറ്റര്‍ വീതം ബഫര്‍സോണ്‍ ആക്കുകകൂടി ചെയ്യുമ്പോള്‍ നേരിട്ട് ബാധിക്കുന്നവരുടെ എണ്ണം കൂടുതലാകുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ വിരുദ്ധ സമിതി ജില്ലയിലെ 11 പഞ്ചായത്തിലും നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക്​ തുടക്കം കുറിച്ച്​ മാടപ്പള്ളി പഞ്ചായത്തിലെ എഴുത്തുപള്ളിയില്‍ നടന്ന പ്രതിഷേധജ്വാല ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി മിനി കെ. ഫിലിപ് മുഖ്യപ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സിനി വര്‍ഗീസ്, അപ്പിച്ചന്‍ എഴുത്തുപള്ളി, ഡി.സുരേഷ്, ടോമിച്ചന്‍ വെള്ളിയാംതടം, അച്യുതന്‍ വടക്കേതില്‍, കെ.പി. ജോസഫ്, മാത്യു ജേക്കബ്, ലിജി ബാബു, ജോളി ജോസഫ്, സിബിച്ചന്‍ മാന്നില, ശാരദ രാജപ്പന്‍, കെ.സി. മാത്യു, പി.ജെ. ഷൈനിച്ചന്‍, ജോയിച്ചന്‍ ഒളശ്ശയില്‍, ബേബിച്ചന്‍ തോട്ടത്തില്‍, ഷൈല മാത്യു, തങ്കമ്മ ജോസഫ്, ലീലാമ്മ ആന്‍റണി എന്നിവര്‍ സംസാരിച്ചു. KTL CHR 2 k rail കെ-റെയില്‍ വിരുദ്ധ പ്രതിഷേധജ്വാല മാടപ്പള്ളി എഴുത്തുപള്ളിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.