പാലാ: നഗരത്തിലെ തിരക്കേറിയ റോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് പാലാ ജനറൽ ആശുപത്രി ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ ഉൾപ്പെടെ നിരവധി ആളുകള്‍ ബസ് കാത്തുനിൽക്കുകയായിരുന്നു. അമിതവേഗത്തില്‍ ബൈക്കിലെത്തിയ പൂവരണി സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍ അപകടകരമായ വിധത്തില്‍ ബൈക്കുകൾ മുന്‍വശം ഉയര്‍ത്തി ഓടിക്കുകയും അഭ്യാസപ്രകടനം നടത്തുകയുമായിരുന്നു. പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. ബൈക്ക് ഓടിച്ചയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു. പിന്നിലിരുന്നയാള്‍ക്ക് ഹെല്‍മറ്റും ഇല്ലായിരുന്നു. ഇവര്‍ക്കെതിരെയും വാഹനയുടമക്കെതിരെയും കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ബൈക്ക് പൊലീസ് പിടിച്ചെടുത്തു. ബൈക്കിൻെറ നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.