പാലാ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പശ്ചിമബംഗാളിലേക്ക് കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. പശ്ചിമബംഗാള്‍ കച്ചിബാര്‍ മത്താബാംഗ്ലയില്‍ മുഷിഗഞ്ചില്‍ ഐനുള്‍ ഹഖിനെയാണ് (20) പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണിൻെറ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 17 വര്‍ഷമായി പാലായില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോന്ന പ്രതിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പിടികൂടിയത്. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് പഠനാവശ്യത്തിനാണ് മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയത്. ഈ മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചിരുന്ന ഫേസ്ബുക്കിലൂടെയാണ് പ്രതി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പെണ്‍കുട്ടിയെ വീട്ടില്‍ കാണാതെവന്നതോടെ മാതാപിതാക്കള്‍ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ സെല്ലിൻെറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയും പ്രതിയും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. നിര്‍ത്തിയിട്ട ട്രെയിനിൻെറ കമ്പാര്‍ട്ടമെന്‍റിനുള്ളില്‍നിന്നാണ് പെണ്‍കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.