കോട്ടയം: കോടിമത ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. മണിപ്പുഴ റോഡിൽനിന്ന് കോടിമത ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇടറോഡിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്ന നിലയിലാണ്. നഗരസഭയുടെ മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ബോർഡ് സ്ഥിതിചെയ്യുന്നതിൻെറ ചുവട്ടിലാണ് അധികവും മാലിന്യം കൂടിക്കിടക്കുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്കുകൾ, ചാക്കിൽക്കെട്ടിയ മാലിന്യം, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ബൈപാസ് റോഡിനിരുവശവും ഇല്ലിക്കൂട്ടവും മുളക്കൂട്ടവും കാടുപോലെ നിൽക്കുകയാണ്. അതിനാൽ തന്നെ മാലിന്യം കാണാൻ സാധിക്കില്ല. ദുർഗന്ധമാണ് പ്രദേശമാകെ. ഇവിടെ അടുത്ത് പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ സിമന്‍റ് കട്ട നിർമാണകേന്ദ്രത്തിൻെറ മുൻവശത്തും മാലിന്യം തള്ളുന്നത് പതിവാണ്. ഭക്ഷണാവിശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യം ഇവിടെയുള്ളയിനാൽ തെരുവുനായ് ശല്യവും ഏറെയാണ്. വൈകുന്നേരങ്ങളിലും രാവിലെയും ബൈപാസ് റോഡിൽ നടക്കാനായി എത്തുന്നവർക്ക് ഇവ അപകടഭീഷണി ഉയർത്തുന്നുണ്ട്. നഗരസഭ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ശുചീകരണ തൊഴിലാളികൾ മാലിന്യം നീക്കംചെയ്താലും മാലിന്യം തള്ളൽ അറുതിയില്ലാതെ തുടരുകയാണ്. KTL Waste കോടിമത ബൈപാസ് റോഡിനരുകിൽ കൂടിക്കിടക്കുന്ന മാലിന്യം പൂട്ടുവീണ് നഗരത്തിലെ ഷീ ടോയ്‌ലറ്റുകൾ കോട്ടയം: വനിതകളുടെ കൂട്ടുകാരിയെന്ന് നാമകരണം ചെയ്ത ഷീ ടോയ്‌ലറ്റുകൾ നോക്കുകുത്തികളാകുന്നു. സ്ത്രീകൾക്കുവേണ്ടി മാത്രം നിർമിച്ച ടോയ്‌ലറ്റുകളാണ് മാസങ്ങളായി പൂട്ടിക്കിടക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് സ്ത്രീകളാണ് നഗരത്തിൽ വന്നുപോകുന്നത്. എന്നാൽ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നഗരത്തിൽ ഒരുവിധ സംവിധാനങ്ങളുമില്ല. തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിലാണ് ഷീ ടോയ്‌ലറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയുടെ വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇടക്കാലത്ത് തുറന്നുപ്രവർത്തിച്ചിരുന്നു. എന്നാൽ, ശുചിമുറി ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വീണ്ടും പൂട്ട് വീണു. നിലവിൽ നഗരത്തിൽ എത്തുന്ന സ്ത്രീ യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളോ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളോ ആണ് ആശ്രയം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ടോയ്‌ലറ്റുകളാണ് പൂട്ടിക്കിടക്കുന്നത്. റാംപ് ഉൾപ്പെടെ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർ മാത്രമല്ല, നഗരത്തിലെ ചെറുകിട സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ ടോയ്‌ലറ്റുകളെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.