കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുബീഷുമായി മന്ത്രി സംസാരിച്ചു

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശി സുബീഷിനെയും കരള്‍ പകുത്തുനല്‍കിയ ഭാര്യ പ്രവിജയെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിഡിയോ കാളില്‍ വിളിച്ച് സംസാരിച്ചു. രണ്ടുപേരും മന്ത്രിയുമായി സന്തോഷം പങ്കുവെച്ചു. ഇരുവരുടെയും ആരോഗ്യനില ചോദിച്ചറിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് നേരിൽ കാണാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോ എന്‍ററോളജി വിഭാഗം മേധാവി ഡോ. സിന്ധുവുമായും മന്ത്രി സംസാരിച്ചു. രണ്ടുപേരെയും വെന്‍റിലേറ്ററില്‍നിന്ന്​ മാറ്റിയിട്ടുണ്ട്. അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയായതിനാല്‍ സുബീഷിന് അല്‍പനാള്‍ കൂടി തീവ്രപരിചരണം ആവശ്യമാണ്. തിങ്കളാഴ്ച രാത്രി സുബീഷിന്‍റെയും പ്രവിജയുടെയും ബന്ധുക്കളെ മന്ത്രി മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. KTG VEENA GEORGE- ആരോഗ്യമന്ത്രി വീണ ജോര്‍ജ് സുബീഷിനെ വിഡിയോ കാളില്‍ വിളിച്ച് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.