കോട്ടയം: സംസ്ഥാന സർക്കാറിന്റെ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിൽ ഏപ്രിലോടെ ന്യൂസ് പ്രിന്‍റ് ഉൽപാദനം ആരംഭിക്കുമെന്നും 34.30 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ പുരോഗമിക്കുകയാണെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂരിലെ കെ.പി.പി.എൽ പ്ലാന്റ് സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയതിനെ തുടർന്ന് മൂന്നു വർഷമായി പ്രവർത്തനം നിലച്ചിരുന്നു. ആറു വർഷമായി അറ്റകുറ്റപ്പണി നടത്താതെയും കിടന്നിരുന്നതിനാൽ പ്രത്യേക സമയക്രമം പാലിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എല്ലാ പ്രവർത്തനങ്ങളും നിശ്ചയിച്ച സമയക്രമത്തിനനുസരിച്ച് ഊർജിതമായ രീതിയിലാണ് മുന്നേറുന്നത്. മാർച്ചോടെ ആദ്യഘട്ട പ്രവർത്തനം പൂർത്തീകരിക്കും. സർക്കാർ തലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തനം വിലയിരുത്തൽ നടത്തുകയും സഹായം കൃത്യമായി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കമ്പനിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ നിയമിച്ച 152 തൊഴിലാളികളും മാതൃകാപരമായ രീതിയിലാണ് സേവനമനുഷ്ഠിക്കുന്നത്. പുറത്തുനിന്ന് ചെയ്യിച്ചിരുന്ന പല ജോലികളും ഇവർ സ്വന്തം കഴിവുകൾ വിനിയോഗിച്ച് നിർവഹിക്കുന്ന സാഹചര്യമാണ്. ശുചീകരണമടക്കമുള്ള ജോലികളിൽ എല്ലാവരും പങ്കാളിത്തം നൽകുന്ന രീതിയിലുള്ള മാറ്റങ്ങൾ ശുഭസൂചകങ്ങളാണ്. 44.94 കോടിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ തൊഴിലാളികളെ നിയമിക്കും. സാങ്കേതിക കഴിവുകളും മേഖലയിലെ തൊഴിൽ പരിചയവും മുൻനിർത്തി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. പേപ്പർ മെഷീൻ പ്ലാന്റ്, പൾപ്പ് മില്ല്, ഡി ഇങ്കിങ് പ്ലാന്റ്, പേപ്പർ ഗോഡൗൺ, യൂട്ടിലിറ്റി പവർ പ്ലാന്റ്, പമ്പ് ഹൗസ് എന്നിവിടങ്ങളിൽ നടക്കുന്ന അറ്റകുറ്റപ്പണി മന്ത്രി നേരിട്ട് വിലയിരുത്തി. കമ്പനി സ്‌പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് കമ്പനി കേന്ദ്രസർക്കാറിൽനിന്ന് ബാധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രോഡക്‌സ് ലിമിറ്റഡാക്കി പുനഃസംഘടിപ്പിച്ച് ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്. KTG KPPL VISIT 1 KTG KPPL VISIT 2 -വ്യവസായ മന്ത്രി പി. രാജീവ് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്‍റെ പ്ലാന്റ് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.