ശസ്ത്രക്രിയക്ക്​ വിധേയനായ വ്യക്തിയുടെ ബന്ധുക്കളെ മന്ത്രി വീണ ജോർജ് സന്ദർശിച്ചു

കോട്ടയം: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മന്ത്രി വീണ ജോർജ് സന്ദർശിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വിധേയനായ രോഗിയുടെ ബന്ധുക്കൾ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ നിർണായക ചുവടുവെപ്പാകും ഈ ശസ്ത്രക്രിയയെന്ന് മന്ത്രി പറഞ്ഞു. കരളിലേക്കുള്ള രക്തപ്രവാഹം ആരംഭിച്ചിട്ടുണ്ട്. ദാതാവും സുഖമായിരിക്കുന്നു. ഇവരുടെ ശസ്ത്രക്രിയ സൗജന്യമായാണ് ചെയ്യുന്നത്. ആരോഗ്യമേഖലയിൽ ഇതൊരു വലിയനേട്ടത്തിന് വഴിതെളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. KTG Veena george കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വിധേയനായ ആളുടെ ബന്ധുക്കളുമായി മന്ത്രി വീണ ജോർജ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.