നെടുംകുന്നം: 180 കോടിയുടെ കുടിവെള്ള പദ്ധതി ഭരണസമിതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. മൂന്ന് പഞ്ചായത്തിലായി ജലവിതരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കായി നെടുംകുന്നം പഞ്ചായത്തിൽ 16 ദശലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, നെടുംകുന്നം പഞ്ചായത്ത് സ്ഥലം കണ്ടെത്താതെ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് എൽ.ഡി.എഫിന്‍റെ ആരോപണം. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം ഷാജി പാമ്പൂരി ധർണ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി രാജേഷ് കെ. വെൺപാലക്കൽ അധ്യക്ഷത വഹിച്ചു. എ.കെ. ബാബു, റെജി പോത്തൻ, രഞ്ജി രവീന്ദ്രൻ, ജോ ജോസഫ്, കെ.എൻ. ശശീന്ദ്രൻ, ലതാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പടം: കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ നെടുംകുന്നം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.