കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ അംഗീകൃത എൻജിനീയറിങ് ബിരുദമുള്ളവരെയാണ് പരിഗണിക്കുക. അറുപത് ശതമാനം മാർക്കോടെ എം.സി.എ അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടാതെ ഐ.ടി മേഖലയിലോ, ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ പൈത്തൺ, ആൻഗുലാർ ജെ.എസ്, പി.എച്ച്.പി, ജാവ, ആൻഡ്രോയ്ഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ആർ.എച്ച്.സി.ഇ. സർട്ടിഫിക്കേഷൻ, എസ്.സി. ജെ.പി. യോഗ്യതകളും സർവകലാശാലകളിലെ പ്രവൃത്തി പരിചയവും അഭികാമ്യം. ആകെ നാല് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്കളുടെ സ്കാൻ ചെയ്ത കോപ്പിസഹിതമുള്ള അപേക്ഷയും ബയോ ഡാറ്റയും notificationada4@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി 23 നകം സമർപ്പിക്കണം. അപേക്ഷയുടെ ഒരു സെറ്റ് രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി. ഒ, കോട്ടയം - 686560 എന്ന വിലാസത്തിൽ തപാൽ മുഖേനയും അയക്കണം. വിജ്ഞാപനത്തിനും കൂടുതൽ വിശദാംശങ്ങൾക്കും www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇന്‍റർവ്യൂ 17ന് മഹാത്മാഗാന്ധി സർവകലാശാല - സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് നടപ്പാക്കുന്ന എം.പി.ഇ.എസ് പദ്ധതിക്ക് കീഴിൽ ക്ലാസെടുക്കുന്നതിന് ഒരു ഗെസ്റ്റ് അധ്യാപികയെ നിയമിക്കുന്നു. വാക്ക് - ഇൻ ഇന്‍റർവ്യൂ ഫെബ്രുവരി 17ന് രാവിലെ 11ന് സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ നടക്കും. ഫിസിക്കൽ എജുക്കേഷനിൽ ബിരുദാനന്തര ബിരുദവും യു.ജി.സി. യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ. ഇൻഫർമേഷൻ ബുക്ക് കൈപ്പറ്റണം മഹാത്മാഗാന്ധി സർവകലാശാലയുടെ - 2022 ലെ ഇൻഫർമേഷൻ ബുക്ക് അഫിലിയേറ്റഡ് കോളജധികൃതർ പ്രിൻസിപ്പലിന്‍റെ കത്തുമായി വന്ന് സർവകലാശാലാ ആസ്ഥാനത്തെ ജനറൽ സ്റ്റോറിൽനിന്ന് കൈപ്പറ്റണമെന്ന് രജിസ്ട്രാർ അറിയിച്ചു. പരീക്ഷ ഫലം 2020 നവംബറിൽ നടന്ന എം.എസ്.സി മോളിക്കുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിങ് (സി.എസ്.എസ് ) രണ്ടാം സെമസ്റ്റർ റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.