കേരള കോൺഗ്രസ് അംഗത്വ വിതരണം

കങ്ങഴ: യു.ഡി.എഫിൽ കടന്നുകയറാൻ ആഗ്രഹിക്കുന്നവരാണ് കേരള കോൺഗ്രസിനെതിരെ ദുഷ്​പ്രചാരണം നടത്തുന്നതെന്ന് ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ. കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പത്തനാട് നടത്തിയ മെംബർഷിപ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സി.വി. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. മാത്യു, ഭാരവാഹികളായ അജിത്ത് മുതിരമല, ബാലു ജി.വെള്ളിക്കര, പി.പി. മാത്യു, ജോയി ഇലവുങ്കൽ, ജോയി ഈപ്പൻ, രാജൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.