പാലാ: അന്തർ സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി എക്‌സൈസിന്‍റെ പിടിയിലായി. ഒരു കിലോ കഞ്ചാവും ഇയാളുടെ ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ മുലുക്കാണ് (39) അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാലാ മുത്തോലിയിൽനിന്നാണ് പിടികൂടിയത്. മുത്തോലിയിലും പരിസരത്തും കഞ്ചാവ് വിൽപന നടത്തുന്ന മുലുക്കിനെപ്പറ്റി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ബംഗാളിൽനിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിക്കുന്നത്. ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നവരെ കണ്ടെത്തുന്നതിന് എക്‌സൈസ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒരു കിലോ കഞ്ചാവ് 40,000 രൂപക്കാണ് വിറ്റിരുന്നത്. വില പറഞ്ഞ് ഉറപ്പിച്ചശേഷം നിർദേശിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ, കോട്ടയം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എൻ.വി. സന്തോഷ് കുമാർ, അസി. ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, ഫിലിപ് തോമസ്, പ്രിവന്‍റിവ് ഓഫിസർമാരായ അരുൺ സി. ദാസ്, രഞ്ജിത്ത് കെ. നന്ത്യാട്ട്, സിവിൽ ഓഫിസർമാരായ ആരോമൽ, പ്രസീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.