നിയന്ത്രണംവിട്ട കാർ ടിപ്പറിലിടിച്ച്​ യുവതിക്ക് പരിക്ക്

പാലാ: നിയന്ത്രണംവിട്ട കാർ ടിപ്പർ ലോറിക്കിടയിലേക്ക്​ പാഞ്ഞുകയറി അതിരമ്പുഴ സ്വദേശിനി ഷീബ മാത്യുവിന് പരിക്കേറ്റു. പാലാ-ഏറ്റുമാനൂർ ഹൈവേയിൽ കൊട്ടാരമറ്റം റൗണ്ടാനക്ക് സമീപം തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് അപകടം. ഇതുവഴിവന്ന വാഗൺആർ കാർ, യുവതി ഓടിച്ചിരുന്ന ആൾട്ടോ കാറിൽ തട്ടിയതോടെ നിയന്ത്രണംവിട്ട ഡിവൈഡറിന്​ മുകളിലൂടെ പാഞ്ഞുകയറി എതിർവശത്ത് ടിപ്പർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഷീബയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പറിനടിയിൽ കുടുങ്ങിയ കാർ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.