കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ തുറക്കണം

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിസിഡന്‍റ്​ രാഹുൽ ബി.പിള്ള ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം അടച്ചിട്ട തിയറ്റർ ഇതുവരെയും തുറന്നിട്ടില്ല. ചൊവ്വാഴ്ച ദിവസങ്ങളിൽ ഓർത്തോ വിഭാഗത്തിനും ബുധനാഴ്ച ദിവസങ്ങളിൽ ഗൈനക്കോളജി വിഭാഗത്തിനും വ്യാഴാഴ്ച സർജറി വിഭാഗത്തിനും വെള്ളിയാഴ്ച ഇ.എൻ.ടി വിഭാഗത്തിനുമാണ് ഓപറേഷൻ നടത്തിയിരുന്നത്. തിയറ്റർ ഒരു മാസത്തോളമായി അടഞ്ഞുകിടക്കുന്നതിനാൽ നിർധനരായ രോഗികൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. യോഗത്തിൽ ഓഫിസ് ചാർജ് സെക്രട്ടറി ക്രിസ്റ്റിൻ അറക്കൽ, വൈസ് പ്രസിഡന്‍റ്​ നാസർ സലാം, സംസ്ഥാന ട്രഷറർ സബിൻ അഴകമ്പ്രയിൽ, ജില്ല കമ്മിറ്റി അംഗങ്ങളായ ടോം ഇഞ്ചിക്കാല, ദിലീപ് കൊണ്ടുപ്പറമ്പിൽ, ഷിജോ കൊട്ടാരം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.