പേച്ചിയമ്മൻ കോവിലിൽ അമ്മൻകുട ഉത്സവം

പൊൻകുന്നം: ചെറുവള്ളി പേച്ചിയമ്മൻകോവിലിൽ അമ്മൻകുട ഉത്സവം ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ നടത്തും. തന്ത്രി ദാമോദരൻ നമ്പൂതിരിയും മേൽശാന്തി മധുസൂദന ശർമയും കാർമികത്വം വഹിക്കും. ചൊവ്വാഴ്ച 10.30ന് കലശാഭിഷേകം, വ്യാഴാഴ്ച 10ന് പൊങ്കാല, രാത്രി 7.30ന് കാപ്പുകെട്ട്. വൈക്കം മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിന്‍റെ വിൽപ്പാട്ട്. വെള്ളിയാഴ്ചയാണ് അമ്മൻകുട ഉത്സവം, രാത്രി ഏഴിന് വിൽപ്പാട്ട്, ഒമ്പതിന് കിഴക്കുംഭാഗം ആൽത്തറയിൽനിന്ന് ഊർക്കരകം വരവ്, 11ന് മഞ്ഞൾനീരാട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.