കാഞ്ഞിരപ്പള്ളി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണവിലക്കിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പേട്ടക്കലയിൽ പ്രതിഷേധസംഗമം നടത്തി. ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്‍റെ നാലാംതൂണായി നിലനിൽക്കുന്ന മാധ്യമങ്ങളുടെ നാവരിയുക എന്നത് സംഘ്പരിവാറിന്‍റെ ലക്ഷ്യമാണ്. അതിന്‍റെ ആദ്യ പരീക്ഷണമാണ് മീഡിയവണിനോട് സ്വീകരിച്ചിരിക്കുന്നത്, ഇതിനെ ജനാധിപത്യപോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാൻ മതേതരസമൂഹം ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് സണ്ണി മാത്യു അധ്യക്ഷതവഹിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായി, സാംസ്‌കാരിക പ്രവർത്തകൻ കെ.കെ. ബാബുരാജ്, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് മുഹമ്മദ് സിയാദ്, പി.ഡി.പി ജില്ല വൈസ് പ്രസിഡന്‍റ് സഫറുല്ല, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് റോണി കെ.ബേബി, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സൈഫുദ്ദീൻ, വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കിം, ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം, മണ്ഡലം പ്രസിഡന്‍റ് കെ.എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ktl prathishedham മീഡിയവൺ നിരോധനത്തിനെതിരെ വെൽഫെയർ പാർട്ടി കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്‌ഘാടനം ചെയ്യുന്നു -----
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.