മുണ്ടക്കയത്തെ മലിനജലം മണിമലയാറ്റിൽ

മുണ്ടക്കയം: മുണ്ടക്കയം ടൗണിലെ മലിനജലം മണിമലയാറ്റിലേക്ക് നിലക്കാതെ ഒഴുകുമ്പോഴും അധികാരികൾ ഇതൊന്നും കാണാതെ ഉറക്കംനടിക്കുകയാണ്. കനത്തവെയിലിൽ ഒഴുക്ക് നിലച്ചപ്പോൾ മലിനജലം കലർന്നവെള്ളത്താൽ നിറഞ്ഞ് നദി. ടൗണിലെ നൂറുകണക്കിന്​ വ്യാപാരസ്ഥാപനങ്ങളിലെ മലിനജലം ഓടയിലെ കോസ്​വേ പാലത്തിന് സമീപത്ത് നിന്നാണ് മണിമലയാറ്റിലേക്ക് ഒഴുകുന്നത്. ബസ് സ്റ്റാൻഡിലും പരിസരത്തും മഴക്കാലങ്ങളിൽ ഉറവ ഉള്ളതിനാൽ വെള്ളം കൂടുതലായി ഓടയിലൂടെ ഒഴുകുന്നത് പതിവാണ്. കംഫർട്ട് സ്റ്റേഷനിലേത് ഉൾപ്പെടെ മലിനജലം​ ഇവിടേക്ക് ഒഴുക്കുന്നുണ്ട്​. ഓടയിലൂടെ വെള്ളം മണിമലയാറ്റിലേക്ക് എത്തുന്നതോടെ ചെറിയ കുഴികളിലായി കെട്ടിക്കിടക്കുന്ന വെള്ളവും മലിനമാകുന്നു. ഒപ്പം ദുർഗന്ധവും വമിക്കുന്നുണ്ട്​. മണിമലയാറ്റിലെ ഉപ്പുനീറ്റ്​ കയത്തിൽ നിന്നാണ് ജലവിതരണ വകുപ്പ് വെള്ളം സംഭരിച്ച് നാടിന് കുടിവെള്ളം നൽകുന്നത്. ഇത് മലിനീകരണത്തിന് ഒപ്പം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ---------------- KTL w BL Malina Jalam മുണ്ടക്കയം ടൗണിലെ മലിനജലം മണിമലയാറ്റിലേക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.