മൂന്നാർ: പൊലീസിന്‍റെ ലഹരിവിരുദ്ധസേന നടത്തിയ തിരച്ചിലിൽ ചന്ദനമുട്ടിയും വന്യമൃഗങ്ങളുടെ കൊമ്പുകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. കരടിപ്പാറ തെക്കേക്കുന്നേൽ ജോസാണ് (54) തിങ്കളാഴ്ച രാത്രി പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ഇടുക്കി നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാലിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. കരടിപ്പാറയിലെ ജോസിന്‍റെ വീട്ടിൽ കഞ്ചാവ് അടക്കം ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. ലഹരിമരുന്ന് ഇല്ലായിരുന്നെങ്കിലും വരയാട്, മാൻ എന്നിവയുടെ കൊമ്പ്, ചന്ദനമുട്ടികൾ എന്നിവ കണ്ടെടുത്തു. ചിത്രം 1 കരടിപ്പാറയിൽനിന്ന് പിടികൂടിയ ചന്ദനവും കൊമ്പുകളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.