ഇടുക്കി ജലാശയത്തിൽ കാർ വീണു

കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ വെള്ളിലംകണ്ടത്ത്​ ഇടുക്കി ജലാശയത്തിലേക്ക്​ കാർ വീണു. തൊപ്പിപ്പാള സ്വദേശിയുടെ നാനോ കാറാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ശനിയാഴ്ച രാവിലെ കണ്ടത്. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. കാറിന്റെ ഡോറുകൾ അടച്ചനിലയിലാണ്. വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല. വിവമറിഞ്ഞ് കട്ടപ്പനയിൽനിന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. കാറിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കിയശേഷമാണ് പൊലീസ് മടങ്ങിയത്. എന്നാൽ, കാർ ജലാശയത്തിൽ വീണതു സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു. കാർ ആരോ തള്ളിയിട്ടതാണെന്ന്​ നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.