കുറുപ്പന്തറ: ആരോഗ്യ മേഖലയിലെ നേട്ടങ്ങൾക്ക് കേന്ദ്ര-സംസ്ഥാന അംഗീകാര നിറവിൽ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ ദേശീയ ഗുണനിലവാര അംഗീകാരവും സംസ്ഥാന കായകൽപ അവാർഡുമാണ് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തിയത്. ദേശീയ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ അടുത്ത മൂന്നുവർഷം രണ്ടുലക്ഷം രൂപ വീതം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിക്കും. 2021 നവംബറിൽ ദേശീയ ആരോഗ്യസംഘം നടത്തിയ പരിശോധനയിൽ 75 ശതമാനം മാർക്കാണ് ഈ ആരോഗ്യകേന്ദ്രത്തിൽ ലഭിച്ചത്. ആശുപത്രി പ്രവർത്തനങ്ങൾ, ഓഫിസ് സേവനങ്ങൾ, ലാബ് പ്രവർത്തനം, പൊതുജനാരോഗ്യം വിഭാഗങ്ങളിലെ മികവിനാണ് അവാർഡ് ലഭിച്ചത്. മൂന്ന് ഡോക്ടർമാരടക്കം 30 ജീവനക്കാരാണ് ഇവിടെയുള്ളത്. ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള പാലിയേറ്റിവ് കെയർ സൻെറർ കൂടാതെ വിവിധ ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി പൂർണമായും ഡിജിറ്റലൈസ് ചെയ്ത ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മെഡിക്കൽ ഓഫിസർ ഡോ. എസ്. സരോജാണ്. ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവക്ക് ഊന്നൽ നൽകി സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ കായകൽപ അവാർഡും കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. 81 ശതമാനം മാർക്കോടെ ജില്ലയിൽ രണ്ടാമതെത്തിയാണ് ഈ അവാർഡ് നേടിയത്. മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന് കീഴിലാണ് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. പാറക്കുളത്തിൽ മത്സ്യകൃഷിയുമായി എരുമേലി പഞ്ചായത്ത് എരുമേലി: മത്സ്യഫെഡിന്‍റെ സഹകരണത്തോടെ പാറക്കുളത്തില്‍ മത്സ്യകൃഷിയൊരുക്കി എരുമേലി ഗ്രാമപഞ്ചായത്ത്. ആറാം വാര്‍ഡില്‍ കൊടിത്തോട്ടം പ്രദേശത്ത് ഉപയോഗശൂന്യമായിക്കിടന്ന പാറക്കുളമാണ് മീൻ കുളമാക്കി മാറ്റിയത്. എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോര്‍ജ്കുട്ടി മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി വിവിധ ഇനത്തിലുള്ള അഞ്ഞൂറോളം മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചു. കുളത്തിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി രണ്ടാംഘട്ടത്തിൽ കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് മത്സ്യക്കുഞ്ഞുങ്ങളുടെയും പാറക്കുളത്തിന്‍റെയും പരിപാലനച്ചുമതല. വളര്‍ച്ചയെത്തുന്ന മത്സ്യങ്ങളെ കുടുംബശ്രീ മുഖേന വിപണിയില്‍ എത്തിക്കും. കുടുംബശ്രീക്ക് വരുമാനമാര്‍ഗമായും പദ്ധതി പ്രയോജനപ്പെടുമെന്ന് വാർഡ് അംഗം കെ.ആര്‍. അജേഷ് കുമാര്‍ പറഞ്ഞു. പഞ്ചായത്ത് അംഗം ജെസ്ന നജീബ്, മത്സ്യഫെഡ് പ്രമോട്ടര്‍ ഷേര്‍ലി, സുകുമാരി, ആബിദ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.