സ്കൂട്ടർ മോഷ്ടാവ് പിടിയിൽ

പാലാ: രാത്രി മോഷണം പോയ സ്കൂട്ടറും മോഷ്ടാവിനെയും പുലരും മുമ്പ് പിടികൂടി പാലാ പൊലീസ്. തമിഴ്‌നാട് കന്യാകുമാരി മാർത്താണ്ഡത്തുനിന്ന്​ പാലായിൽ വന്ന് താമസിക്കുന്ന മേസ്തിരി തൊഴിലാളി പയപ്പാർ വയലിൽ വി. വേദനിക്‌സണെയാണ്​ (നിക്‌സൺ -46) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാലാ കട്ടക്കയം റോഡിലെ ഫെഡറൽ ബാങ്കിന്റെ എ.ടി.എമ്മിനു മുന്നിൽനിന്ന്​ വെള്ളിയാഴ്ച രാത്രി 8.15 ഓടെയാണ് ആക്ടിവ കാണാതായത്. വള്ളിച്ചിറ താമരക്കുളംഭാഗത്ത് കല്ലിൽതിട്ടവീട്ടിൽ സനൽകുമാറിന്‍റേതായിരുന്നു സ്‌കൂട്ടർ. ഉടൻ സനൽ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നൽകി. പൊലീസ് പട്രോളിങ്​ നടക്കുന്നതിനിടെ പുലർച്ച പാലാ ബൈപാസിലൂടെ ഹെൽമറ്റുമായി നടന്നുപോകുന്ന നിക്സനെ ശ്രദ്ധയിൽപെട്ടു. സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. വിശദമായ ചോദ്യചെയ്യലിലാണ് മോഷണവിവരം പുറത്തായത്. പയപ്പാറയിലെ വീടിനു പിന്നിൽ ഒളിപ്പിച്ച സ്‌കൂട്ടർ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ നിക്സണെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.