കെ-റെയില്‍ ഡി.പി.ആര്‍ കൊടൂരാറ്റിൽ ഒഴുക്കി പ്രതിഷേധിച്ചു

കോട്ടയം: അശാസ്ത്രീയ കെ-റെയില്‍ പദ്ധതിക്ക് നിയമവിരുദ്ധമായി കല്ലിടുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമിതി ജില്ല കമ്മിറ്റി കൊടൂരാറ്റില്‍ കെ-റെയില്‍ ഡി.പി.ആര്‍ ഒഴുക്കി. കൊടൂരാറ്റിലാണ് നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍. ഡി.പി.ആര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആറ്റിലൊഴുക്കി ഉദ്​ഘാടനം ചെയ്തു. കെ-റെയില്‍ സില്‍വര്‍ ലൈനിനെ കേരളത്തിലെ ജനങ്ങള്‍ വെള്ളത്തില്‍ മുക്കിക്കളയുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ. ലാലി, പ്രിന്‍സ് ലൂക്കോസ്, മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായി, എസ്.യു.സി.ഐ ജില്ല സെക്രട്ടറി മിനി കെ. ഫിലിപ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ സുധ കുര്യന്‍, പി.കെ. വൈശാഖ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ്​ അരുണ്‍ മൂലേടം, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി റഫീഖ്​ മണിമല, ജനപ്രതിനിധികളായ സിബി ജോണ്‍ കൊല്ലാട്, സാബു മാത്യു, വര്‍ഗീസ് ആന്‍റണി, മാത്യു തോമസ്, സി.എസ്. രമേശ്, എ.ജി. അജയകുമാര്‍, എം.കെ. ഷഹസാദ്, ജിജി ഇയ്യാലില്‍, ദേവസ്യ പുന്നമൂട്ടില്‍, ബാബു ചാക്കോ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ; KTL K Rail കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ കൊടൂരാറ്റില്‍ ഒഴുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.