ചിട്ടി തട്ടിപ്പ് പ്രതികൾക്കെതിരെ ശക്തമായ നടപടി വേണം

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി തട്ടിപ്പിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തി പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 150ഓളം കുടുംബങ്ങളാണ്​ തട്ടിപ്പിന് ഇരയായത്. മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. അഭിലാഷ് ചന്ദ്രൻ, സി.ജി. രാജൻ, സനോജ് പനക്കൽ, അഡ്വ. സുരേഷ് ടി. നായർ, ടി.കെ. ബാബുരാജ്, ഷിഹാബ് കോയിപ്പള്ളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.