വൈദ്യുതി മുടക്കം പരിഹരിക്കണം

പൊൻകുന്നം: ടൗണിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം ജനത്തെ വലക്കുന്നു. വിവിധ സർക്കാർ ഓഫിസുകളിൽ സർട്ടിഫിക്കറ്റുകൾക്ക്​ എത്തുന്നവർ വൈദ്യുതി ഇല്ലാത്തതിനാൽ അവ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയിലാണ്. അതേപോലെ വ്യാപാര സ്ഥാപനങ്ങളെയും വൈദ്യുതി മുടക്കം സാരമായി ബാധിച്ചു. പ്രശ്നത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികളിലേക്ക് നീങ്ങുമെന്നും നേതാക്കൾ അറിയിച്ചു. ജയകുമാർ കുറിഞ്ഞിയിൽ, സി.ജി. രാജൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, സനോജ് പനക്കൽ, മാത്യു പുന്നത്താനം, ടി.കെ. ബാബുരാജ്, സേവ്യർ മൂലകുന്ന്, ആസാദ് എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.